 
മൂവാറ്റുപുഴ: വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീം സ്റ്റേറ്റ് സെല്ലിന്റെയും മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്.സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ബലൂൺ ആർട്ട് എന്ന വിഷയത്തിൽ ഏഷ്യ ആൻഡ് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ് ഹോൾഡർ ഷിജിന പ്രീതും കൊച്ചു ടിവി ഫെയിം ജ്വാല പ്രീതും പരിശീലനം നൽകി. ബലൂൺ ആർട്ടിന്റെ കൗതുകവുമായി എരിയുന്ന അടുപ്പിൽ തിളച്ച് തൂവാനൊരുങ്ങി പൊങ്കാല നിവേദ്യം, ചെടിച്ചട്ടിയിൽ പച്ച ഇലകൾ വിടർത്തി നിൽക്കുന്ന ചെടി, പാവക്കുട്ടികൾ, കുഞ്ഞുടുപ്പ്, തുടങ്ങി കാണുന്നതെല്ലാം ബലൂണിൽ നിർമ്മിക്കുന്നത് പഠിപ്പിച്ചു. ആയിരത്തലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
എറണാകുളം റീജിയണൽ അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ് , എൻ.എസ്.എസ് സംസ്ഥാന പ്രോഗ്രാം കോ ഓഡിനേറ്റർ രഞ്ജിത് പി, ജില്ലാ കോ ഒാഡിനേറ്റർ ഷിനുലാൽ കെ.ജെ, പി.എ.സി മെമ്പർ ഐഷ ഇസ്മായിൽ, പ്രിൻസിപ്പൽ റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, വോളന്റിയർമാരായ മീഖൾ സൂസൺ ബേബി, അഞ്ജന അനിൽ തുടങ്ങിയവർ പങ്കെടുത്തു.