election
പായിപ്രയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതു സമ്മേളനം മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ : അഴിമതിയിൽ മുങ്ങിയ ഇടതു പക്ഷ സർക്കാരിനെതിരെ ശക്തമായ ജനഹിതമുണ്ടാകുമെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സ്വർണ്ണ കടത്ത്,ലൈഫ് ഭവന പദ്ധതികളിലെ തട്ടിപ്പുകൾക്കെതിരെ സാധാരണ ജനങ്ങൾ ശക്തമായ രീതിയിൽ ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പായിപ്ര കവലയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. യു.ഡി.എഫ് പായിപ്ര മണ്ഡലം സംഘടിപ്പിച്ച സമ്മേളനത്തിൽ ചെയർമാൻ അഡ്വ: കെ എം സലിം അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി എ ബഷീർ,കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ,കെ.പി.സി.സി ജനറൽ സെക്രെട്ടറി അബ്ദുൽ മുത്തലിബ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുൽ മജീദ്,കെ എം പരീത്,ജോയ് മാളിയേക്കൻ,പായിപ്ര കൃഷ്ണൻ,യു ഡി എഫ് പായിപ്ര മണ്ഡലം ചെയർമാൻ എം പി ഇബ്രാഹിം,ജനറൽ കൺവീനർ അഡ്വ : എൽദോസ് പോൾ,മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി. എച്ച് .ഇല്യാസ്,ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ ഷാന്റി അബ്രഹാം,ഉല്ലാസ് തോമസ്,ബ്ലോക്ക് സ്ഥാനാർഥികളായ കെ കെ ഉമ്മർ,റീന സജി,പഞ്ചായത്ത് സ്ഥാനാർഥികളായ വി. ഇ. നാസർ,മാത്യൂസ് വർക്കി,കെ .എച്ച് .സിദ്ധീഖ്,പി .എ .കബീർ,പി .സി. രാജൻ, ഷാഫി മുതിരക്കാല,സിജി ഷമീർ,വിജി പ്രഭാകരൻ,ശാലിനി,എം. സി. വിനയൻ,ഖദീജ ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.