കോലഞ്ചേരി: പുത്തൻകുരിശ് സെൻറ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയ്ക്ക് മുന്നിൽ യാക്കോബായ വിഭാഗം സഹനസമരം നടത്തി. വികാരി ഫാ.ജോർജ് ചാക്കോ പറക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സഭാ വർക്കിംഗ് കമ്മിറ്റി അംഗം സാബു പട്ടശ്ശേരിൽ, ട്രസ്​റ്റിമാരായ കുര്യാക്കോസ് നെടുങ്ങോട്ടിൽ, ലിനു ജേക്കബ്, കെ.ജി.സാജു ,കെ. എം. കുര്യാക്കോസ്, സി.വി.ജോസ്, പി.എം തമ്പി, കെ.എൻ.ബാബു, കെ.പി. ഏലിയാസ്, ഫിലിപ്പ് റോയ്, കെ.വി. ബേബി, സി.കെ.ജോർജ്, സനോജ് ചാക്കോ, കെ.വി. എലിയാസ് എന്നിവർ സംസാരിച്ചു.