
കൊച്ചി: നഗരഭ 46-ാം ചക്കരപ്പറമ്പ് ഡിവിഷനിൽ ഇക്കുറി ശക്തമായ പോരാട്ടം. യു.ഡി.എഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ് എൽ.ഡി.എഫ്.
സി.പി.എം. ചളിക്കവട്ടം ലോക്കൽ സെക്രട്ടറിയും ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറിയുമായ കെ.ബി. ഹർഷലിനെ രംഗത്തിറക്കിയത് എങ്ങിനെയും ചക്കരപ്പറമ്പ് വീണ്ടെടുക്കാനുള്ള ശ്രമത്തിന് വേണ്ടിയാണ്.
കോൺഗ്രസിന്റെ എം.എം.അബ്ദുൾ ജലീലാണ് എതിരാളി. കഴിഞ്ഞ തവണ വനിതാസംവരണ വാർഡായിരുന്നു ചളിക്കവട്ടം. വെള്ളക്കെട്ടും തകർന്ന റോഡുകളും യു.ഡി.എഫിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
കോൺഗ്രസ് റബൽ സ്ഥാനാർത്ഥിയായി അൻവർ വെണ്ണല രംഗത്തുള്ളത് ഹർഷലിന് സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. മൂന്നു വട്ടം ഹർഷൽ ഗൃഹസന്ദർശനങ്ങൾ നടത്തിക്കഴിഞ്ഞു. കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സജീവ പ്രവർത്തകൻ കൂടിയായ ഹർഷലിന് വാർഡിലുള്ള വിപുലമായ ബന്ധങ്ങൾ തുണയാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
ബി.ജെ.പി സ്ഥാനാർത്ഥി രാജേന്ദ്രകുമാറും സജീവമായി രംഗത്തുണ്ട്.
കൊച്ചി കോർപ്പറേഷൻ ചക്കരപ്പറമ്പ് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി.ഹർഷലിനെ ചെന്തെങ്ങിൻ കുല നൽകി സ്വീകരിക്കുന്ന വോട്ടർമാർ.