 
മൂവാറ്റുപുഴ: അവകാശസംരക്ഷണം നിയമനിർമ്മാണത്തിലൂടെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുടവൂർ പള്ളിയിൽ യാക്കോബായവിഭാഗം അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിച്ചു. യാക്കോബായ സുറിയാനി സഭയോടുള്ള നീതിനിഷേധങ്ങൾക്കും പള്ളി കൈയേറ്റങ്ങൾക്കുമെതിരെ ആരാധനാ സ്വാതന്ത്ര്യസംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തണമെന്നാണ് പ്രധാനആവശ്യം. യാക്കോബായ സുറിയാനി സഭയുടെ വിവിധ ദൈവാലയങ്ങളിൽ സഹനസമരങ്ങളും പ്രതിഷേധങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മുടവൂർ പള്ളിയിലെ സത്യാഗ്രഹം. പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സത്യാഗ്രഹസമരം നടത്തുന്നത്. വികാരി ഫാ. ബിജു കൊരട്ടിയിൽ നേതൃത്വം നൽകുന്നു.