കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ സ്മാർട്ട്സിറ്റിയുടെ ആഭിമുഖ്യത്തിൽ 50 പേർക്ക് സൗജന്യ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നു. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ നടത്തുന്ന ശസ്ത്രക്രിയയ്ക്ക് റോട്ടറി ഇന്റർനാഷണൽ ഗ്ലോബൽ ഗ്രാന്റിന്റെ സഹായമുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ ജോസ് ചാക്കോ നിർവഹിച്ചു. പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഗവർണർ ആർ. മാധവ് ചന്ദ്രൻ, ജയശങ്കർ, സുശീൽ അസ്വാനി, ഡോ. ബിബു ജോർജ്, ടോമി സഖറിയ, സുന്ദരവടിവേലു, അനൂപ് മേനോൻ എന്നിവർ പ്രസംഗിച്ചു. ശസ്ത്രക്രിയ ഡിസംബർ ഒൻപതിന് ഡോ. ജോർജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ആരംഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 9446002622, 9961904004