perunnal
മേക്കടമ്പ് മോര്‍ ഇഗ്നാത്തിയോസ് നൂറോനോ സിറിയന്‍ സിംഹാസനപള്ളിയിലെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത് കൊടിയേറ്റുന്നു.

മൂവാറ്റുപുഴ: മേക്കടമ്പ് മോർ ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസനപള്ളിയുടെ കാവൽപിതാവ് പരിശുദ്ധ മോർ ഇഗ്‌നാത്തിയോസ് നൂറോനോ ബാവയുടെ ഓർമ്മയും പള്ളിയുടെ 42-ാം ശിലാസ്ഥാപനദിനവും സംയുക്തമായി 8, 9 തീയതികളിൽ നടത്തും. 8ന് 6.15ന് പ്രഭാത പ്രാർത്ഥന, 7ന് വി.കുർബാന റവ. ഫാ. പോൾസൺ കുര്യാക്കോസ് ഇടക്കാട്ടിൽ ആശീർവാദം, 6.30ന് സന്ധ്യാപ്രാർത്ഥന, തുടർന്ന് പ്രസംഗം റവ. ഡീ. ജോസഫ് എൽദോ പള്ളത്ത്. 9ന് 6.30ന് പ്രഭാതപ്രാർത്ഥന, 7.30ന് വി. മൂന്നിന്മേൽ കുർബാന റവ. കൗമ റമ്പാന്റെ (കൊയിനോണിയ) മുഖ്യകാർമ്മികത്വത്തിലും റവ. ഫാ. ജോർജ്ജ് കളപ്പുരയിൽ റവ. ഫാ. ബിബി ഏലിയാസ് മോളേൽ എന്നീ വൈദീകരുടെ സഹകാർമ്മികത്വത്തിലും പ്രസംഗം, പ്രദക്ഷിണം പ്രദക്ഷിണം (കൽകുരിശ് ചുറ്റി) ആശീർവാദം, ലേലം, തുടർന്ന് കൊടിയിറക്ക്.