sanitha-raheem
സനിത റഹീം

ആലുവ: ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ ഇക്കുറി വനിതകളുടെ തീപാറുന്ന പോരാട്ടമാണ്. കീഴ്മാട്, വാഴക്കുളം പഞ്ചായത്തുകളും വെങ്ങോല പഞ്ചായത്തിലെ 7,9 വാർഡുകളും ഉൾപ്പെടെ 41 വാർഡുകൾ ഉൾപ്പെടുന്നതാണ് ഡിവിഷൻ. 2010ലും 2015ലും യു.ഡി.എഫിനെ തുണച്ച ഡിവിഷനാണ്. എന്നാൽ ഇക്കുറി സംസ്ഥാന ഭരണത്തിന്റെ തണലിൽ ഡിവിഷൻ പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിച്ച് ഡിവിഷനിൽ അട്ടിമറി വിജയം നേടാമെന്നാണ് എൻ.ഡി.എ പ്രതീക്ഷിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി സനിത റഹീമും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഷെറീന ബഷീറും എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രസന്ന വാസുദേവനുമാണ് മത്സരിക്കുന്നത്. 2010ൽ പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച യു.ഡി.എഫിലെ ബി.എ. അബ്ദുൾ മുത്തലിബിന് പക്ഷേ 2015 ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. 4236 വോട്ടിനാണ് എൽ.ഡി.എഫിലെ മമ്മി സെഞ്ച്വറിയെ മുത്തലിബ് പരാജയപ്പെടുത്തിയത്. എൻ.ഡി.എയിലെ യുവപോരാളി ദിനിൽ ദിനേശ് 7504 വോട്ട് നേടി വൻമുന്നേറ്റം നടത്തി. ഡിവിഷൻ പുനർ നിർണയിക്കുന്നതിന് മുമ്പ് 2005ൽ ആർ.എസ്.പി സ്ഥാനാർത്ഥി രാജു കുമ്പളാൻ അഞ്ചുവോട്ടിന് യു.ഡി.എഫിലെ രമേശൻ കാവലനെ തോൽപ്പിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥി സനിത റഹീം കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. ബിരുദധാരിയാണ്. 2000 ത്തിൽ വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു, മഹിളാ കോൺഗ്രസിന്റെയും ജനശ്രീമിഷന്റെയും ഭാരവാഹിയാണ്. റബർ മാർക്കിന്റെ കീഴിലുള്ള റൂബക്ക് ബലൂൺസിലെ ജീവനക്കാരിയാണ്. എൽ.ഡി.എഫ് എൽ.ഡി.എ

shereena-basheer
ഷെറീന ബഷീർ

ഫ് സ്ഥാനാർത്ഥി ഷെറീന ബഷീർ ബിരുദധാരിയാണ്. 2018ൽ വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. എൻ.ഡി.എ സ്ഥാനാർത്ഥി പ്രസന്ന വാസുദേവൻ സ്വകാര്യ കമ്പനിയിൽ ജീവനക്കാരി. ബാലഗോകുലത്തിലൂടെ തുടക്കം. മഹിളാമോർച്ച ജില്ലാ ഉപാദ്ധ്യക്ഷ, ബി.ജെ.പി. ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പൊതു പ്രവർത്തനരംഗത്ത് സജീവസാന്നിദ്ധ്യം. ദീർഘകാലം നഴ്‌സറി അദ്ധ്

prasnna-vasudevan
പ്രസന്ന വാസുദേവൻ

യാപികയായിരുന്നു.