മൂവാറ്റുപുഴ: കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ന്യൂഡെൽഹിയിൽ നടത്തിവരുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കിസാൻ കോൺഗ്രസ് ആരക്കുഴ മണ്ഡലംകമ്മിറ്റി കർഷക സമ്മേളനം നടത്തി. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. സമ്മേളനം കിസാൻ കോൺഗസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഏലിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യു മംഗലശേരി അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘടനാ ഭാരവാഹികളായ വികാസ് കൃഷ്ണൻ, സോണി ജോർജ് , ജോയി തോമസ്, ജിജോ പ്ലാത്തോട്ടം, അലോഷ്യസ് ഓലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.