sndp
എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതി ശാഖയിലെത്തിയ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ ശാഖ ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരിക്കുന്നു

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് സ്വീകരണം നൽകി. 726-ാം നമ്പർ കടാതി ശാഖയിലെത്തിയ യോഗം വൈസ് പ്രസിഡന്റ് തുഷാറിനെ ശാഖാ ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് കെ.എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എസ്. ഷാജി സ്വാഗതം പറഞ്ഞു. കടാതി ശാഖയുടെ ഉപഹാരം ശാഖ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് സമ്മാനിച്ചു. മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാർ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ നേതാക്കളായ അജി വേണാൽ, പരമേശ്വരൻ, എം.എസ്. വിൽസൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ എം.കെ. ബാബു, അനുസോമൻ, എം.ആർ.സമജ്, യൂത്ത് മൂവ്മെന്റ് നേതാക്കളായ ജിജിഷ എം.എസ്, സോജൻ, ടി.എസ്, സമീഷ് എം.എസ്, ദീപു ഷാജി, വനിതാസംഘം സെക്രട്ടറി ഉഷ ഷാജി എന്നിവർ സംസാരിച്ചു.