കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ എൻ.ഡി.എയുടെ തേരോട്ടത്തെ തടയുന്നതിന് ഇരു മുന്നണികളും സംസ്ഥാനവ്യാപകമായി കോമാ ( കോൺഗ്രസ് മാർക്സിസ്റ്റ് )സഖ്യത്തിന് രൂപം നൽകിയിരിക്കുകയാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യം മുന്നിൽകണ്ടുള്ള കോമാ പരീക്ഷണത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്ന് എൻ.ഡി.എ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയമാൻ കുരുവിള മാത്യുസും ജനറൽ സെക്രട്ടറി എം.എൻ.ഗിരിയും പറഞ്ഞു. കടുങ്ങല്ലൂർ ജില്ല പഞ്ചായത്ത് ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആന്റണി ജോസഫ്, കംരള കോൺഗ്രസ് ജില്ല പ്രസിഡന്റ് ജോയി എളമക്കര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.