കളമശേരി: കൊച്ചി ശാസ്ത്ര സങ്കേതിക സർവകലാശാലയിലെ സ്ത്രീ പഠന കേന്ദ്രം 'തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. തൊഴിൽ രംഗത്തെ സ്ത്രീകൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ എസ്.ഇ.ഡബ്ലിയു.എ യുടെ കേരള ഘടകം ജനറൽ സെക്രട്ടറി ഡോ. സോണിയ ജോർജ് പ്രഭാഷണം നടത്തും.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്ത '16 ഡെയ്‌സ് ഒഫ് ആക്ടിവിസം' എന്ന 16 ദിവസ ക്യാമ്പെനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് meet.google.com/vwq-jspt-gsp എന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴി പ്രഭാഷണം കേൾക്കാം.