പറവൂർ: പറവൂർ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ ത്രിതല പഞ്ചായത്ത് വാർഡുകളിലേയ്ക്കുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള സാമഗ്രികളുടെ വിതരണം 9ന് പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വിതരണം. രാവിലെ 9ന് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്, 10.30 കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്, 11.30 ഏഴിക്കര ഗ്രാമപഞ്ചായത്ത്, 12.30 വടക്കേക്കര ഗ്രാമപഞ്ചായത്ത്, 1.30 ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്. കൃത്യസമയത്ത് പോളിംഗ് ഉദ്യോഗസ്ഥരെത്തി സാമഗ്രികൾ വാങ്ങണമെന്ന് സഹവരണാധികാരി അറിയിച്ചു.