
കൊച്ചി: തിരഞ്ഞെടുപ്പിൽ പഴുതില്ലാത്ത സുരക്ഷയൊരുക്കാൻ ശക്തമായ സംവിധാനങ്ങളുമായി പൊലീസ് ഒരുങ്ങി. 5006 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിക്കുന്നത്.
276 പ്രശ്നബാധിത ബൂത്തുകളുണ്ട്. മിക്കതും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സംഘർഷമുണ്ടായവയാണ്. നിലവിലുള്ള പൊലീസിലെ സബ് ഡിവിഷനുകൾ കൂട്ടുകയും ചെയ്തു.
കൊച്ചി സിറ്റിയിൽ കമ്മിഷണർ വിജയ് സാഖറെ, എറണാകുളം റൂറലിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർക്കാണ് കോ - ഓർഡിനേഷൻ ചുമതല.
 കൊച്ചി സിറ്റി
പൊലീസുകാർ: 1776
ഹോംഗാർഡ്: 130
സ്‌പെഷ്യൽ പൊലീസുകാർ: 238
 സ്ട്രൈക്കർ യൂണിറ്റുകൾ: 06
 ഗ്രൂപ്പ് പട്രോൾ ഓഫീസർമാർ: 49 സബ് ഇൻസ്‌പെക്‌ടർമാർ
 ക്രമസമാധാന പട്രോൾ സംഘങ്ങൾ: 46
 6 സബ് ഡിവിഷനുകൾ ( ചുമതല അസി.കമ്മിഷണർമാർക്ക്)
തൃക്കാക്കര
എറണാകുളം
മട്ടാഞ്ചേരി
പള്ളുരുത്തി
പാലാരിവട്ടം
ഹിൽപാലസ്
 പ്രശ്നബാധിത ബൂത്തുകൾ: 30
 എറണാകുളം റൂറൽ
പൊലീസുകാർ: 3230
ഹോംഗാർഡ്: 32
സ്‌പെഷ്യൽ പൊലീസ് 680
 6 സബ് ഡിവിഷനുകൾ ( ചുമതല ഡിവൈ.എസ്.പിമാർക്ക്)
ആലുവ
പെരുമ്പാവൂർ
മൂവാറ്റുപുഴ
നോർത്ത് പറവൂർ
കാലടി
പിറവം
പ്രശ്‌ന ബാധിത ബൂത്തുകൾ:246
 സ്ട്രൈക്കർ യൂണിറ്റുകൾ: 08