aisf
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

ആലുവ: കർഷകസമരത്തിന് ഐക്യദാർഢ്യമറിയിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി എം.ആർ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദ് ശശി അദ്ധ്യക്ഷനായി. ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ സി.എ. ഫയാസ്, നു നാരായണൻ, മണ്ഡലം സെക്രട്ടറി സ്വാലിഹ് അഫ്രിദി, അജ്മൽ എന്നിവർ സംസാരിച്ചു.