ആലുവ: എറണാകുളം റൂറൽ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സന്ദർശിച്ച് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥന്മാർക്ക് നിർദേശം നൽകി. ആറ് ഇലക്ഷൻ സബ് ഡിവിഷനുകളിലായി 19 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് റൂറൽ ജില്ലയിലുള്ളത്. ഇവിടെ പ്രത്യേക സായുധ ഗാർഡ് ഏർപ്പെടുത്തും. പൊലീസ് പട്രോളിംഗ് സംഘത്തിന്റെ പരിശോധനയും ഉണ്ടാകും. 3600 പൊലീസുകാരാണ് ഡ്യൂട്ടിക്കുള്ളത്. 632 സ്‌പെഷൽ പൊലിസ് ഓഫീസർമാരുമുണ്ടാകും.