ആലുവ: നഗരസഭ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് പ്രകാശിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ ഏറ്റുവാങ്ങി. തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡന്റ് എ.കെ. മുഹമ്മദാലി, ഹസീം ഖാലിദ്, കെ. ജയകുമാർ, എം.ടി. ജേക്കബ്, പി.പി. ജെയിംസ്, ആനന്ദ് ജോർജ്, എം.പി. സൈമൺ എന്നിവർ സംസാരിച്ചു.