nda
കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് ഈസ്റ്റ് മേഖല എൻ.ഡി.എ സ്ഥാനാർത്ഥികൾ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭനും മറ്റ് നേതാക്കൾക്കുമൊപ്പം

ആലുവ: കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് ഈസ്റ്റ് മേഖല എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് ജോൺ അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖല വൈസ് പ്രസിഡന്റ് എം.കെ. സദാശിവൻ, ജില്ലാ ട്രഷറർ ഉല്ലാസ്കുമാർ, സംസ്ഥാന കൗൺസിൽ അംഗം ഉദയകുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ എന്നിവർ സംസാരിച്ചു.