കൂത്താട്ടുകുളം: ശബരിമല ആചാരവിശ്വാസ സംരക്ഷണയജ്ഞം രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൂത്താട്ടുകുളത്ത് അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടത്തി.ശബരിമല കർമ്മസമിതി മേഖലാ പ്രസിഡന്റ് ഷാജി കണ്ണൻകോട്ടിൽ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് കാര്യദർശി ഇ.കെ. മോഹനൻ അദ്ധ്യക്ഷനായിരുന്നു. എൻ.ആർ. ശ്രീകുമാർ,സജീവൻ വി.ടി, പി.ജി. സാബു, അനൂപ് ഗോപി, ശോഭന രാജു തുടങ്ങിയവർ സംസാരിച്ചു.