കൊച്ചി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ഇന്ന് നടത്തുന്ന ഹർത്താലിന് പിന്തുണയുമായി ആം ആദ്മി പാർട്ടി. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. എങ്കിലും കർഷകർക്ക് പിന്തുണ അർപ്പിച്ച് തിരഞ്ഞെടുപ്പ് ബാധിക്കാത്ത ജില്ലകളിലെ ബൂത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധകൂട്ടായ്മ നടത്തുമെന്ന് ഭാരവാഹികളായ ആർ.സുരേഷ്‌കുമാർ, സൂസൻ ജോർജ്,അൽഫോൺസ,അബ്ദള്ള മുല്ല എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.