വൈപ്പിൻ: യു.ഡി.എഫ് പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി. ചെറായിയിൽ ജലസംഭരണി നിർമ്മാണം, കംഫർട്ട് സ്റ്റേഷൻ നിർമ്മാണം, ചെറായി പള്ളിപ്പുറം പൊയ്‌ലിലെ മാലിന്യനിർമ്മാർജനം , ദേവസ്വംനട ബൈപാസ് നിർമ്മാണം, കളിസ്ഥലം സ്ഥാപിക്കൽ , കോവിലകത്തും കടവ് പ്ലാസ്റ്റിക് റീസൈക്ലിംഗ് സെന്റർ , വീട്ടമ്മമാർക്ക് വീടുകളിൽ തൊഴിൽ സംരംഭം, തൊഴിലുറപ്പ് പദ്ധതി വിപുലീകരണം, എല്ലാവർക്കും പാർപ്പിടം , പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹസഹായധനം, കാനകളുടെയും തോടുകളുടെയും നീരൊഴുക്ക് സുഗമമാക്കൽ തുടങ്ങിയവയാണ് വാഗ്ദാനങ്ങൾ. കോൺഗ്രസ് പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വി.എസ്. സോളിരാജ്, ജനറൽ കൺവീനർ എം.എസ് ഷാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.