അങ്കമാലി: തുറവൂർ ടെലഫോൺ എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള പല പ്രദേശങ്ങളിലേയും ലാൻഡ്‌ഫോണുകളും ഇന്റർനെറ്റ് കണക്ഷനുകളും നിശ്ചലമായിട്ട് ഒരാഴ്ചയിലേറെയായി. എക്‌സ്ചേഞ്ചിൽ പരാതിപ്പെട്ടാൽ കരാറുകാരന്റെ പേരുപറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ബി.എസ്.എൻ.എൽ അറ്റകുറ്റപ്പണികൾക്ക് കരാറുകൾ നൽകിയിട്ടുണ്ടെങ്കിലും കരാറുകാരുടെ സൗകര്യത്തിനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നത്. മാസത്തിൽ പകുതി ദിവസം ഇന്റർനെറ്റ് ലഭിക്കുന്നില്ല. ബി.എസ്.എൻ.എൽ ഉപഭോക്താക്കളെ പരമാവധി ബുദ്ധിമുട്ടിച്ച് മറ്റു നെറ്റുവർക്കുകളിലേക്ക് മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നാണ് ഉപയോക്താക്കളുടെ ആരോപണം.