കൊച്ചി : നഗരവികസനത്തിന്റെ കാര്യത്തിൽ ഇരുമുന്നണികളും ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി സി.ജി. രാജഗോപാൽ പറഞ്ഞു. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ എറണാകുളം മാർക്കറ്റ് റോഡിൽ ഭാരവണ്ടി വലിച്ച് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കളായ സന്ധ്യ ജയപ്രകാശ്, പ്രിയാ ആനന്ദ്, നവീൻ എൻ, പ്രിയ, സയ്‌ലേഷ് പി.ജെ. പൈ, എം.ജയപ്രകാശ് , ശ്രീനേഷ്, വൈശാഖ് എന്നിവർ പങ്കെടുത്തു