
കൊച്ചി കർഷകരെയും തൊഴിലാളികളെയും തെരുവിലാക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് എച്ച്. എം.എസ് അഖിലേന്ത്യ സെക്രട്ടറിയും മുൻ എം.പിയുമായ തമ്പാൻ തോമസ് ആവശ്യപ്പെട്ടു.ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം ബി .എസ്. എൻ. എൽ ഓഫീസിനു മുമ്പിൽ എച്ച്.എം.എസ് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, കെ .പി. കൃഷ്ണൻകുട്ടി, ബാബു തണ്ണിക്കോട്, എം .വി. ലോറൻസ്, കുമ്പളം രവി, വി.കെ അബ്ദുൽ ഖാദർ ജുഗുനു, മാത്യു ഹിലാരി, ജോൺസൺ ദൗരവ് എന്നിവർ സംസാരിച്ചു.