 
വൈപ്പിൻ: എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മുനമ്പത്ത് ബി.ജെ.പി പദയാത്ര നടത്തി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.എസ്. സുനിൽ, ഇ.എസ്. പുരുഷോത്തമൻ, കെ.കെ. വേലായുധൻ, വി.വി. അനിൽ, വിനു, വിജേഷ്, എ.ഡി. ബിജു, സ്ഥാനാർത്ഥി മഞ്ജു ബെൽരാജ് എന്നിവർ നേതൃത്വം നൽകി.