• ഹർജിക്കാരുടെ ചെലവിൽ വേണമെന്ന് ഹൈക്കോടതി

കൊച്ചി : പത്തനംതിട്ട ജില്ലയിലെ പുറമറ്റം പഞ്ചായത്തിലെ ബൂത്തുകളിൽ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ പൊലീസിനെ വിന്യസിക്കാനും ഹർജിക്കാരുടെ ചെലവിൽ വീഡിയോ ചിത്രീകരണം നടത്താനും ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനോടു നിർദ്ദേശിച്ചു. പുറമറ്റം പഞ്ചായത്തിൽ കള്ളവോട്ടും അക്രമവും തടയാൻ നടപടി വേണമെന്നും ബൂത്തുകളിൽ വീഡിയോഗ്രാഫി ഏർപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മീരാൻ സാഹിബ്, പഞ്ചായത്തിലെ സ്ഥാനാർത്ഥികളായ ജൂലി. കെ. വർഗീസ്, നെബു തോമസ്, ജോളി ജോൺ, പി.എ. ഉമ്മൻ എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നിർദ്ദേശം.

ബൂത്തുകളിൽ വീഡിയോ ചിത്രീകരണത്തിനുള്ള ചെലവ് വഹിക്കാമെന്ന് ഹർജിക്കാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.