കൊച്ചി: അന്തർദേശീയ സന്നദ്ധപ്രവർത്തകദിനത്തോടനുബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹൃദയയുടെ ആഭിമുഖ്യത്തിൽ 'വോളൻഷ്യ' സന്നദ്ധപ്രവർത്തക നേതൃസംഗമം സംഘടിപ്പിച്ചു.
അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ മുഖ്യാതിഥിയായി. ഫാ. ജോയി ഐനിയാടൻ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, സന്നദ്ധപ്രവർത്തകരായ ജിബിൻ ജോസ്, ആന്റണി മണവാളൻ എന്നിവർ സംസാരിച്ചു.