തൃപ്പൂണിത്തുറ: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഉദയംപേരൂരിൽ നാല് പേരെ സി.പി.ഐയിൽ നിന്നും പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ് വാർത്ത കുറിപ്പിൽ അറിയിച്ചു.വെട്ടിക്കാപ്പിള്ളി ബ്രാഞ്ച് സെക്രട്ടറി കെ.എസ് പ്രതാപൻ, ബ്രാഞ്ച്അംഗം പി.കെ രഘുവരൻ, വനിതാ ബ്രാഞ്ച് അംഗം സന്ധ്യാ പ്രതാപൻ, പി.കെ. എം.സി ബ്രാഞ്ച് അംഗം വി.കെ ഷിനിൽ എന്നിവരെയാണ് പുറത്താക്കിയത്.