ipso

തൃപ്പൂണിത്തുറ: കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ഡൽഹി ചലോ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്‌സോ) തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റി ഐക്യദാർഢ്യ ദീപം തെളിച്ചു.സ്റ്റാച്ചുവിൽ നടന്ന പരിപാടി ഐപ്‌സോ സംസ്ഥാന കമ്മറ്റിയംഗം സി.വി സരേഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി അഡ്വ: കെ.പി.മധു, പി.ആർ പുഷ്പാംഗദൻ,ടി.ആർ രാജു, സുന്ദരം, കെ.മോഹൻദാസ്, ശിവദാസ്.വി, കെ.എൻ ലതാനാഥൻ, കെ.കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.