കോലഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ നിയമന ഉത്തരവുമായി പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ റിട്ടേണിംഗ് ഓഫീസറുടെ മുമ്പാകെ നാളെ ഹാജരാകണം. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തിൽ ഡ്യൂട്ടി ഉള്ളവർ രാവിലെ 8 ന്, തിരുവാണിയൂർ, വടവുകോട് രാവിലെ 10 നും, പൂതൃക്ക, ഐക്കരനാട് 12 നുമാണ് ഹാജരാകേണ്ടത്.