കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കുഞ്ഞാലിമരക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനീയറിംഗിൽ (കെ.എം.എസ്.എം.ഇ) ബി.ടെക്ക് മറൈൻ എൻജിനീയറിംഗ്് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 11 ന് രാവിലെ 11 മണിയ്ക്ക് സ്‌പോട്ട് അഡ്മിഷൻ. കുസാറ്റ് മറൈൻ എൻജിനീയറിംഗ് റാങ്ക് ലിസ്റ്റിലുള്ള താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളോടൊപ്പം പാസ്‌പോർട്ടിന്റെ പകർപ്പും ഡി.ജി ഷിപ്പിംഗ് അംഗീകരിച്ച ഡോക്ടറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം കളമശേരി ക്യാമ്പസിലുള്ള കെ.എം.എസ്.എം.ഇ.യിൽ ഹാജരാകണം. തെരഞ്ഞടുക്കപ്പെടുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ ഫീസ് അടയ്ക്കണം. ഫോൺ: 0484 2576606, 0484 2575225, 8848877854.