കുറുപ്പംപടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആവേശകരമായെ പ്രചരണത്തിന് സമാപനം കുറിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ കുറുപ്പുംപടി ടൗണിനെ വലം വച്ചുകൊണ്ട് നിരവതി വാഹനങ്ങളുടെ അകമ്പടിയോടുകൂടി കൊട്ടിക്കലാശം നടത്തി ശബ്ദകോലാഹലങ്ങൾക്ക് വിരാമമായി.
ഇനി നിശബ്ദ പ്രചാരണം.എല്ലാ കക്ഷികളും ആവേശകരമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ച് പോരുന്നത് കൊവിഡ്മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടുള്ള പ്രചരണപ്രവർത്തനങ്ങളാണ് ഇതുവരെ നടന്നു പോകുന്നത് . ആവേശം ഒട്ടും ചോരാതെ തങ്ങളുടെ സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്നാണ് പൊതുഇടങ്ങളിലെ ചർച്ചകൾ .