election

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി എട്ട് രേഖകളിൽ ഏതെങ്കിലും ഹാജരാക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം.


ഇവയിലൊന്ന് കൈയിൽ കരുതാം:

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്
പാസ്‌പോർട്ട്
ഡ്രൈവിംഗ് ലൈസൻസ്
പാൻ കാർഡ്
ആധാർ കാർഡ്
ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബുക്ക്
ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്
വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്തിട്ടുള്ള വോട്ടർമാർക്ക് നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്