മൂവാറ്റുപുഴ: എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണസമ്മേളനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കലൂർക്കാട് പഞ്ചായത്തിൽ നടന്ന പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻമാസ്റ്റർ , മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ. പി ശങ്കരൻകുട്ടി , ജില്ലാ ജനറൽ സെക്രട്ടറി കെ എസ് ഷൈജു , മണ്ഡലം പ്രസിഡന്റ് വി .സി. ഷാബു, ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കക്കുട്ടൻ , അരുൺ പി മോഹൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി എം .ബി. ബിനു , ജില്ലാ ബ്ലോക്ക് ഡിവിഷൻസ്ഥാനാർത്ഥികൾ , ഗ്രാമ പഞ്ചായത്ത് വാർഡ് സ്ഥാനാർത്ഥികൾ എന്നിവർ സംസാരിച്ചു