nda-moothakunnam-divistio
ജില്ലാ പഞ്ചായത്ത് മൂത്തകുന്നം എൻ.ഡി.എ സ്ഥാനാർത്ഥി എം.പി. ബിനുവിന്റെ പര്യടനം ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഫ്ളാഗ് ഒഫ് ചെയ്തു ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ജില്ലാ പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർത്ഥി എം.പി. ബിനു വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിൽ പര്യാടനം നടത്തി. ചക്കുമരശ്ശേരിയിൽ നിന്നും ആരംഭിച്ച പര്യടനം ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ അനിൽ ചിറവക്കാട്, പ്രൊഫ. എം. മോഹൻ, എൻ.കെ. സജീവ്, സന്തോഷ്, രമേഷ് എന്നിവർ സംസാരിച്ചു. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിനു ശേഷം സമ്മേളനത്തോടെ തുരുത്തിപ്പുറത്ത് സമാപിച്ചു.