കൊച്ചി: രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി.

എറണാകുളം ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.രമേശൻ ഉദ്ഘാടനം ചെയ്തു. എറണാകുളം റിജിയണൽ പ്രസിഡന്റ് എ.എൽ. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ സെക്രട്ടറി സൈമൺ ഇടപ്പള്ളി, ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ബാബു, ഐ.എൻ.ടി.യു.സി നേതാക്കളായ ആൽബി വൈറ്റില, ഡെന്നി പാട്ടത്തിൽ, ടി.ജെ.വർഗീസ്, എൻ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.