പറവൂർ: കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നയത്തിനെതിരെ ന്യൂഡെൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി അഖിലേന്ത്യ കിസാൻ സംഘർഷ് സമിതി പറവൂർ മെയിൻ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. കിസാൻസഭ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം ഏരിയാ സെക്രട്ടറി കെ.ഡി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഡോ. എൻ. രമാകാന്തൻ, കെ.വി. ജിന്നൻ എന്നിവർ സംസാരിച്ചു.