കൊച്ചി: എറണാകുളം സെൻട്രൽ ( 60 ) ഡിവിഷനിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സുധ ദിലീപ് കുമാർ പറഞ്ഞു. കൗൺസിലറെന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ വോട്ടായി മാറും. മുമ്പ് രണ്ടു തവണയും നല്ല ഭൂരിപക്ഷത്തിലായിരുന്നു വിജയം. 7- 10 സീറ്റുകളിൽ എൻ.ഡി.എ വിജയിക്കുമെന്നാണ് പ്രതീക്ഷ. സുധ ദിലീപ്‌കുമാർ പറഞ്ഞു.
അനുകൂലക ഘടകങ്ങൾ
നഗരസഭയിലെ ദുർഭരണം
വെള്ളക്കെട്ടും മോശം റോഡുകളും
യു.ഡി.എഫിലെ ഗ്രൂപ്പ്കളി
സ്വർണക്കടത്ത് കേസ്
കേന്ദ്ര സർക്കാർ പദ്ധതികൾ
മികച്ച സ്ഥാനാർത്ഥികൾ
ചിട്ടയോടെയുള്ള പ്രചാരണം