പായിപ്ര ഗ്രാമ പഞ്ചായത്ത് ഒന്ന് , രണ്ട് വാർഡുകളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പായിപ്ര സ്കൂൾ ജംഗ്ഷനിൽ സമാപിക്കുന്നു
മൂവാറ്റുപുഴ: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ടത്തിൽ തിരഞ്ഞുടുപ്പു നടക്കുന്ന മൂവാറ്റുപുഴ നഗരസഭയിലും കല്ലൂർക്കാട് , മഞ്ഞള്ളൂർ, ആയവന , ആരക്കുഴ, പായിപ്ര, വാളകം, മാറാടി, ആവോലി പഞ്ചായത്തുകളിലും വലിയ തോതിലുള്ള കൊട്ടികലാശമില്ലാതെ പ്രവർത്തനങ്ങൾക്ക് സമാപനം. ആദ്യ ദിനങ്ങൾ നേടിയ മുൻ തൂക്കം അവസാന നിമിഷവും നിലനിർത്തിയതായി മൂന്നു മുന്നണികളും അവകാശപ്പെടുന്നുണ്ട്. പ്രചാരണ സമാപനത്തോടനുബന്ധിച്ച് ഓരോവാർഡുകളും കേന്ദ്രികരിച്ച് പ്രധാനപ്പെട്ട കവലകളിൽ പ്രവർത്തകരൊത്തുകൂടി ആഹ്ലാദം പങ്കിട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ മൂന്നുമണിയോടെ വാർഡുകൾ കേന്ദ്രികരിച്ച് മൂന്നു മുന്നണികളുടേയും നേതൃത്വത്തിൽ നടത്തിയ ബൈക്ക് റാലി വാർഡിന്റ് മുക്കിലും മൂലയിലും എത്തപ്പെട്ടു. ബൈക്ക് റാലിയുടെ മുന്നിലായി തുറന്ന വാഹനത്തിൽ വാർഡ് , ബ്ലോക്ക്, ജില്ലാ സ്ഥാനാർത്ഥികൾ തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് മുന്നാട്ട് നീങ്ങി.