
കൊച്ചി: എളമക്കര നോർത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് യു.പി.മന്ത്രിയുടെ വക ഓൺലൈൻ പോസ്റ്റർ കാമ്പയിൻ. എൻ.ഡി.എ സ്ഥാനാർത്ഥിയായി ജീവൻലാൽ രവിയെ വിജയപ്പിക്കണമെന്ന് പോസ്റ്റുമായി യു.പി മന്ത്രി രാംപ്രകാശ് ദുബെയാണ് പോസ്റ്റ് പ്രചാരണവുമായി രംഗത്ത് എത്തിയത്. ഇത് പ്രവർത്തകരിൽ ആവേശം ഉയർത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ മന്ത്രിയും കോഓപ്പറേറ്റീവ് ബോർഡ് ഡയറക്ടറും നരേന്ദ്ര മോദിയുടെ 2019ലെ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചയാളുമാണ് രാംപ്രകാശ് ദുബെ. എ.ബി.വി.പിയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ബി.ജെ.പി യുവ നേതൃനിരയിലെത്തിയ ജീവൻലാൽ രവി നരേന്ദ്ര മോദിക്ക് വേണ്ടി വാരാണസിയിൽ നവമാധ്യമ പ്രചാരണത്തിൽ പങ്കാളിയായിരുന്നു. ഈ ബന്ധമാണ് വാരണാസിയിൽ നിന്ന് ജീവൻ ലാലിന് വേണ്ടി ഓൺലൈൻ പ്രചരണമെത്തിയതിന് കാരണം.