അങ്കമാലി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 8 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള പോളിങ്ങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മുതൽ ശ്രീ ശങ്കരാ കോളേജ് കാലടിയിൽ വച്ച് നടത്തപ്പെടുന്നതാണ്. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന പോളിങ്ങ് സാമഗ്രികളുടെ വിതരണം രാവിലെ 8 മണിമുതൽ അയ്യമ്പുഴ, മലയാറ്റൂർനിലീശ്വരം, മൂക്കന്നൂർ, കറുകുറ്റി എന്നീ ഗ്രാമപഞ്ചായത്തുകൾക്കും, 11 മുതൽ കാലടി, കാഞ്ഞൂർ, തുറവൂർ, മഞ്ഞപ്ര ഗ്രാമപഞ്ചായത്തുകൾ എന്നിങ്ങനെയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ കൃത്യസമയത്ത് ശ്രീ ശങ്കര കോളേജ് എത്തിച്ചേരേണ്ടതും കൊവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനോടൊപ്പം പോളിങ്ങ് സാമഗ്രികൾ കൈപ്പറ്റുന്ന സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടതുമാണന്ന് ഉപവരണാധികാരി അറിയിച്ചു.