മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കലാശകൊട്ടിനിടെ യു.ഡി.എഫ് - എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ മൂന്ന് പേർക്ക് പരിക്കേറ്റു.
യൂത്ത് ലീഗ് പ്രവർത്തകനായ മരങ്ങാട്ട് ആദിൽ ഷംസ്, ഡിവൈ.എഫ്.ഐ പ്രവർത്തകരായ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ഒ.കെ.മുഹമ്മദിന്റെ മകൻ ഓലിക്ക മോളേൽ അജ്മൽ, കുഞ്ചാട്ട് ബാദുഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ മുളവൂർ പള്ളിപ്പടിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, പ്രവർത്തകർ സംഘടിച്ച് എത്തിയതോടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കവും ഉന്തും തള്ളും ഉണ്ടായത് .നേതാക്കൾ ഇsപെട്ട് പ്രവർത്തകര നിയന്ത്രിക്കുകയായിരുന്നു.ഇതിനിടെയാണ് പ്രവർത്തകർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.