കൊച്ചി: കേന്ദ്രസർക്കാരിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനും ഇന്നലെ നടന്ന ഭാരതബന്ദിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാർ പ്രകടനം നടത്തി. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പി.ജയപ്രകാശ്, ജില്ലാ ചെയർമാൻ പി. രാജൻ, ജില്ലാ സെക്രട്ടറി പി.ആർ. സുരേഷ്, വൈസ് ചെയർമാൻ കെ. സി. സാജു, ജോയിന്റ് സെക്രട്ടറി സന്ദീപ് നാരായണൻ, അസിസ്റ്റന്റ് സെക്രട്ടറി കലാധരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ഭാരത്ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാഡ്ജ് ധരിച്ചാണ് ബാങ്ക് ജീവനക്കാർ ജോലിയ്ക്ക് ഹാജരായത്.