ima-panimudakku-paravur-
ദേശീയ മെഡിക്കൽ ഹർത്താലിന്റെ ഭാഗമായി നടന്ന പറവൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന സൂചന പണിമുടക്കും ധർണയും.

പറവൂർ: ആയുർവേദ ഡോക്ടർമാർക്ക് ഇൻഡ്യൻ മെഡിക്കൽ കൗൺസിൽ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി നൽകിയത് പിൻവലിക്കണമെന്ന് ഐ.എം.എ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തീരുമാനത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ 11ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ദേശീയ മെഡിക്കൽ ഹർത്താൽ നടത്തും. ഇതിന്റെ ഭാഗമായി സൂചനാ പണിമുടക്ക് നടത്തി. പറവൂർ താലൂക്ക് ആശുപത്രിക്ക് സമീപം പ്രതിഷേധ ധർണ നടത്തി.ഡോക്ടർമാരായ കെ.എ. ശ്രീവിലാസൻ, മധു, രാധാകൃഷ്ണൻ, സഗീർ തുടങ്ങിയവർ നേതൃത്വം നൽകി. കെ.എം.കെ ജംഗ്ഷനിൽ ഡോ. എം.എൻ. വെങ്കിടേശ്വരൻ, ഡോ. സുനീതി എന്നിവർ നേതൃത്വം നൽകി. ചെറായി, വൈപ്പിൻ, മാഞ്ഞാലി ശ്രീനാരായണ മെഡിക്കൽ കോളേജ് എന്നിവടങ്ങളിലും ധർണ നടത്തി.

ഹർത്താൽ ദിനത്തിൽ അത്യാഹിതം വിഭാഗം ഒഴികെ ഒന്നുംതന്നെ പ്രവർത്തിക്കില്ല. ദേശീയ കൗൺസിൽ അംഗം ഡോ. കെ.എ. ശ്രീവിലാസൻ, ജില്ലാ ചെയർമാൻ ഡോ. എം.എൻ. വെങ്കിടേശ്വരൻ, പറവൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി.സി. സുനീതി, ഡോ. കെ.ജി. ഗോപിനാഥ് എന്നിവർ പങ്കെടുത്തു.