
കളമശേരി: ഏലൂരിൽ വീടിന് തീപിടിച്ചു. ഇ-103 സർവ്വീസ് സഹകരണ ബാങ്കിന് സമീപം ഉമാ നിവാസിൽ ശ്രീരഞ്ജിഷ് ഗോപിനാഥിന്റെ വാടാണ് അഗ്നിക്ക് ഇരയായത്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. പഴയ തുണികൾ വീടിനകത്തിട്ട് ശ്രീരഞ്ജിഷ് കത്തിച്ചായി പറയപ്പെടുന്നു. ഇതിൽ നിന്നും തീപടർന്നതാകാമെന്നാണ് സംശയിക്കുന്നത്.
ഒരു മുറിയിലെ കട്ടിൽ, സ്വിച്ച് ബോർഡ്, ജനൽ , മച്ച് എന്നിവ കത്തിച്ചാരമായി. ഏകദേശം 25000 നഷ്ടം കണക്കാക്കുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസിയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. അഗ്നിശമനസേന എത്തി തീയണച്ചു.