 
വൈപ്പിൻ: തദ്ദേശതിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഏറ്റവും ഗുണം ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രസ്താവിച്ചു. വലിയ ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പി പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുനമ്പത്ത് തിരഞ്ഞെടുപ്പ് പ്രചരണ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. ജില്ലാ ജനറൽസെക്രട്ടറി കെ.എസ് ഷൈജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം ആർ വേദരാജ് , സംസ്ഥാന കൗൺസിൽ അംഗം കെ ആർ കൈലാസൻ , ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ , ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് രാജ്വി, കെ കെ വേലായുധൻ, സി എസ് സുനിൽ, വിജേഷ് , സ്ഥാനാർത്ഥികൾ എന്നിവർ പങ്കെടുത്തു.