alagadu-divistion-
കെ.വി. രവീന്ദ്രൻ, വി.കെ. അബ്ദുൾ അസീസ്, എം.എം. ഉല്ലാസ് കുമാർ

കരുമാല്ലൂർ: ജില്ലാ പഞ്ചായത്ത് ആലങ്ങാട് ഡിവിഷനിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ്. ‌ഡിവിഷനിൽ ഹാട്രിക്ക് വിജയത്തിനായി യു.ഡി.എഫ് ഇറിക്കിയട്ടുള്ളത് അബ്ദുൾ അസീസിനെയാണ്. മുസ്ലിം ലീഗ് കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റായ അബ്ദുൾ അസീസ് റിട്ട. എലൂർ ഐ.ആർ.ഇ ജീവനക്കാരാണ്. എൽ.ഡി.എഫ് ‌‌‌ഡിവിഷൻ തിരിച്ചു പിടിക്കാൻ ഇറക്കിയട്ടുള്ളത് സി.പി.ഐ നേതാവായ കെ.വി. രവീന്ദ്രനെയാണ്. സി.പി.ഐ കളമശ്ശേരി മണ്ഡലം സെക്രട്ടറിയായ രവീന്ദ്രൻ ഊരാണ്മ ദേവസ്വം ബോർഡിന് കീഴിലുള്ള ചെങ്ങമനാട് മഹാദേവ ക്ഷേത്രത്തിൽ സീനിയർ മാനേജരാണ്. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പി ജില്ലാ ട്രഷർ എം.എം. ഉല്ലാസ്‌കുമാറാണ്. കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റായായിരുന്നു ഉല്ലാസ് കുമാർ ഇന്റഗ്രൽ സോഫ്‌ട്‌വെയർ ടെക്‌നോളജീസിൽ മാനേജരാണ്‌. ആലങ്ങാട് ഡിവിഷൻ പ്രദേശം മുൻകാലങ്ങളിൽ മുന്നണികളെ മാറിമാറി പരീക്ഷിച്ച ചരിത്രമാണ്. എൻ.ഡി.എ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. ആലങ്ങാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ, കുന്നുകര, പുത്തൻവേലിക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലെ 55 വാർഡുകൾ ഉൾകൊള്ളുന്നതാണ് ആലങ്ങാട് ഡിവിഷൻ.