
| തൃപ്പൂണിത്തുറ: എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അഴിമതി രാഷട്രീയം അവസാനിപ്പിക്കുവാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.നരേന്ദ്ര മോദിയുടെ വികസനം ഈ നാട്ടിലെത്തിക്കുവാൻ നഗരസഭയുടെ ഭരണം അഞ്ചു വർഷത്തേയ്ക്ക് എൻ.ഡി.എയ്ക്ക് നൽകണം. എൻ.ഡി.എ തൃപ്പൂണിത്തുറ നഗരസഭ സ്ഥാനാർത്ഥി സംഗമം വിജയാരവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലായം കൂത്തമ്പലത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്് ശ്രീക്കുട്ടൻ തുണ്ടത്തിൽ അദ്ധ്യക്ഷത് വഹിച്ചു.ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എസ് ഷൈജു, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി കെ.വി സാബു ,ജില്ലാ സമിതി അംഗം യൂ. മധുസൂദനൻ, മണ്ഡലം ജനറൽ സെക്രട്ടറി നവീൻ നാഗപ്പാടി, സാം പുന്നക്കൽ, മണ്ഡലം ട്രഷറർ പീതാംബരൻ പി.കെ, വൈസ് പ്രസിഡന്റ് വിനോദ് കുമാർ എം.എസ്,മുൻസിപ്പൽ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവി,ജനറൽ സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. 
 |