കൊച്ചി: കുഡുംബി സേവാസംഘം പറവൂർ താലൂക്ക് യൂണിയൻ ഓഫീസ് കെട്ടിടത്തിന്റെ സ്ഥലം സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത സംഭവത്തെ കുറിച്ച് സംഘടന നേതൃത്വം അന്വേഷണം ആരംഭിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള പറവൂർ ഘണ്ഠകർണ്ണൻ വെളിയിലെ സ്ഥലം നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ സ്വകാര്യ വ്യക്തിക്ക് കൈമാറിയെന്ന പരാതിയിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് പറവൂർ താലൂക്ക് പ്രസിഡന്റ് ടി.ആർ.രാജേഷ്, സെക്രട്ടറി ടി.എസ്.ശരത് കുമാർ എന്നിവർക്ക് സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകി. സംഘടനയുടെ സ്വത്തുവകകൾ സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാൻ പാടില്ലെന്നാണ് നിയമമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.രാമചന്ദ്രൻ അറിയിച്ചു.