കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കുട്ടനാട് പുളിങ്കുന്നിലുള്ള കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് (റെഗുലർ) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 11ന് രാവിലെ 11ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് admissions.cusat.ac.in ൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0477 2707500, 9496800632, 9447103911.
ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്‌സിൽ എം.ടെക് (ഒപ്‌ടോ ഇലക്ട്രോണിക്‌സ് ആൻഡ് ലേസർ ടെക്‌നോളജി) ജനറൽ, പട്ടികജാതി സംവരണ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ 13 ന് വൈകിട്ട് 5 ന് മുൻപായി photonics.cusat.ac.inൽ നൽകിയിട്ടുള്ള ഗൂഗിൽ ഫോമിൽ രജിസ്റ്റർ ചെയ്യണം. കുസാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ പട്ടികവർഗ/ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കും. ഫോൺ: 0484 2862411/2577540.